---
title: "ചർച്ച പരാജയം ; തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്"
english_title: "Negotiation failed; Ration traders to go on indefinite strike from Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265548/Negotiation failed; Ration traders to go on indefinite strike from Monday"
published_at: "2025-01-24T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679381ab831c1_1000555929.jpg"
keywords: []
---

# ചർച്ച പരാജയം ; തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്

> **Lead Summary:** കടയടച്ചുള്ള സമരവുമായി റേഷൻ കട ഉടമകൾ മുന്നോട്ട്. കട ഉടമകളുമായി ധനമന്ത്രി നടത്തിയ സർക്കാർ ചർച്ച പരാജയപ്പെട്ടു.

## Article Content

കടയടച്ചുള്ള സമരവുമായി റേഷൻ കട ഉടമകൾ മുന്നോട്ട്. കട ഉടമകളുമായി ധനമന്ത്രി നടത്തിയ സർക്കാർ ചർച്ച പരാജയപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കര പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിച്ചു. റേഷൻ വ്യാപാരികളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും ശമ്പള പരിഷ്കരണം നടപ്പാക്കാനാകുന്ന സാമ്പത്തിക സ്ഥിതി അല്ല നിലവിലെന്നുമാണ് സർക്കാർ സമരക്കാരെ ചർച്ചയിൽ അറിയിച്ചത്.

തിങ്കളാഴ്ച മുതലാണ് കടയടച്ചിട്ടുള്ള സമരം. റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്റ്റോക്കെത്തിയിരുന്നില്ല. കടയടച്ചുള്ള സമരം കൂടിയാകുന്നതോടെ റേഷൻ വിതരണം പ്രതിസന്ധിയിലാകും. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265548/Negotiation failed; Ration traders to go on indefinite strike from Monday)